kuda
റോട്ടറി ക്ലബ് ഒഫ് കൊല്ലം വെസ്​റ്റ്, കി​റ്റെക്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം താലൂക്കിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെയും കുടകളുടെയും വിതരണം കെ. ശ്രീനിവാസൻ നിർവഹിക്കുന്നു. ബിജു ബഷീർ, ആദിക്കാട് മധു, സ്‌കൂൾ പ്രിൻസിപ്പൽ ആശാറാണി എന്നിവർ സമീപം

കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം വെസ്​റ്റ്, കി​റ്റെക്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം താലൂക്കിലെ വിവിധ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും കുടകളും വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം കൊല്ലൂർവിള ഭരണിക്കാവ് എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ നോമിനി കെ. ശ്രീനിവാസൻ നിർവഹിച്ചു.

യോഗത്തിൽ റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റ് പ്രസിഡന്റ് ബിജു ബഷീർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ആദിക്കാട് മധു, ക്ലബ് സെക്രട്ടറി സന്തോഷ്, ബാലകൃഷ്ണൻനായർ, സ്‌കൂൾ ഭരണസമിതിയംഗം ശശിധരൻപിളള തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആശാറാണി നന്ദി പറഞ്ഞു.

കൊല്ലം താലൂക്കിലെ വിവിധ സ്‌കൂളുകളായ കണ്ടച്ചിറ സെന്റ് ആന്റണീസ് യു.പി.എസ്, മങ്ങാട് സെന്റ് ജോസഫ് എൽ.പി.എസ്, കിളികൊല്ലൂർ ഹരിജൻ എൽ.പി.എസ്, പേരൂർ എം.വി ഗവ. എൽ.പി.എസ് തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.