കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജ് കൊമേഴ്സ് ബിരുദാനന്തര ബിരുദ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീസംരംഭകത്വ വികസനവും ലിംഗസമത്വവും എന്ന വിഷയത്തിൽ നടന്ന ദ്വിദിന സെമിനാർ സമാപിച്ചു. പവനിതാ സംരംഭക അംബിക പിള്ള ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ബേബി തോമസ്, പ്രിൻസിപ്പൽ ഡോ. സുമൻ അലക്സാണ്ടർ, വകുപ്പ് മേധാവി ഡോ.സുമി അലക്സ് , പ്രൊഫ ടി.ജി. രാജൻ, സൂപ്രണ്ട് നൈനാൻ വർഗീസ്, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. ജീൻ ജോസ്, കെവിൻ തോമസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ എസ്.ബി.ഐ കൊല്ലം റീജിയണൽ മാനേജർ ഷീബ വർഗീസ് മുഖ്യാതിഥിയായിരുന്നു. അസി. പ്രൊഫ. അരുൺമോഹൻ നന്ദി പറഞ്ഞു.