കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി, ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു ഗോപൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല മധു, അംഗങ്ങളായ ഷഫീക്ക്, അനിൽകുമാർ, മുണ്ടയ്ക്കൽ അനിൽകുമാർ, ശ്രീജ, സിന്ദു, അസിസ്റ്റന്റ് സെക്രട്ടറി സ്നേഹജ ഗ്ലോറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ എന്നിവർ സംസാരിച്ചു.