photo
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ആദർശ് എം. സജി ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മുക്കടയിൽ നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. അദ്വൈത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അൽ അമീൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അരുൺ കുമാർ, ശ്യാം, അശ്വിൻ ദേവ്, എസ്.കെ. വിഷ്ണു, പ്രിൻസ് എന്നിവർ സംസാരിച്ചു.