കൊല്ലം: കേര കർഷക സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കര ടൗൺ യു.പി സ്കൂൾ ഹാളിൽ 22ന് പഠനക്ലാസ് നടത്തും. രാവിലെ 11ന് കേര രോഗ സംരക്ഷണവും രോഗപ്രതിരോധവും എന്ന വിഷയത്തിൽ ബാലരാമപുരം തെങ്ങ് ഗവേഷണകേന്ദ്രം മേധാവി ഡോ. എം.വി. രാധാകൃഷ്ണൻ ക്ലാസെടുക്കും. ഉച്ചയ്ക്ക് 2ന് കേരരക്ഷ കേരളരക്ഷ എന്ന വിഷയത്തിൽ വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് കുമാർ സെമിനാർ നയിക്കും. കേരശ്രീ വനിതാ വേദിയുടെ പുന:സംഘടനാ യോഗം കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ആർ. ജയന്തീദേവിയുടെ നേതൃത്വത്തിൽ നടക്കും.
ജില്ലയിലെ മികച്ച കേര കർഷകരെ കൊടിക്കുന്നിൽ സുരേഷ് എം.പിയും കാർഷിക പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് മെമ്പറെ കൊല്ലം കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി. ജയയും പൊന്നാടയണിയിച്ച് ആദരിക്കും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കേര കർഷക സെമിനാർ മന്ത്രികെ. രാജു ഉദ്ഘാടനം ചെയ്യും. സെമിനാറിലും പഠനക്ലാസിലും പങ്കെടുക്കാനാഗ്രഹിക്കുന്ന കർഷകർ 21ന് വൈകിട്ട് 5ന് മുമ്പ് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. 9447559595(പി. സിംലാസനൻ, സ്വാഗതസംഘം പ്രസിഡന്റ്), 9446785389 (ബി. കൃഷ്ണൻകുട്ടി, ജനറൽ കൺവീനർ).