navas
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി

ശാസ്താംകോട്ട: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി. വിവിധ ജമാഅത്തുകളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി ഭരണിക്കാവിൽ നിന്നാരംഭിച്ച് ശാസ്താംകോട്ടയിൽ സമാപിച്ചു. ശാസ്താംകോട്ടയിൽ നടന്ന സമാപന സമ്മേളനം പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കടയ്ക്കൽ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തി. യു.കെ. അബ്ദുൽ റഷീദ് മൗലവി, ഭരണിക്കാവ് സലിം മൗലവി, കാരാളി വൈ.എ. സമദ്, ഷാഹുൽ തെങ്ങുംതറ, കോട്ടൂർ നൗഷാദ്, കെ.ഇ. 'ഷാജഹാൻ, നിസാമുദ്ദീൻ അമാനി, അർഷാദ് മന്നാനി, അർത്തിയിൽ ഷാജഹാൻ, പോരുവഴി ജലീൽ, അയ്യൂബ് മൗലവി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഖുറൈഷി സ്വാഗതം പറഞ്ഞു.