പത്തനാപുരം: കുരിയോട്ടുമല അയ്യൻകാളി കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമം കാട്ടിയെന്നാരോപിച്ച് പത്തനാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.പി.ടി.എയുടേയും ബഹുജനങ്ങളുടേയും നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നടുക്കുന്ന് നിന്നും കല്ലുംകടവിൽ നിന്നുമാരംഭിച്ച പ്രകടനങ്ങൾ മാർക്കറ്റ് ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് നടന്ന സമ്മേളനം കോളേജ് മാനേജ്മെന്റ് പ്രതിനിധി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് പ്രതിനിധി പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എസ്. ശിവപ്രസാദ്, പ്രശോഭ് ഞാവേലിൽ, ലത്തീഷ, എൻ. ബിജു, വിനോദ് കട്ടിക്കൽ, മിഥുൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.