march-peoples
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ. ഐ. വൈ. എഫ് - എ.ഐ.എസ്.എഫ് പ്രവർത്തകർ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

കൊല്ലം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ. വൈ. എഫിന്റെയും എ. ഐ. എസ്. എഫിന്റെയും പ്രവർത്തകർ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷനു മുന്നിൽ തടഞ്ഞതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നടന്ന ധർണ എ. ഐ. വൈ. എഫ് സംസ്ഥാന സെക്രട്ടറി മഹേഷ്‌ കക്കത്ത് ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ അധ്യക്ഷനായിരുന്നു. യു. കണ്ണൻ, എ.അധിൻ, അജ്മീൻ എം കരുവ, അനന്ദു എസ് പോച്ചയിൽ, ശ്രീരശ്മി, സുരാജ് എസ് പിള്ള, വി.വിനേഷ്, എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.