sreenikethan
ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടന്ന 'ലഹരി വിമുക്ത ഭാരതം' ശില്പശാല ഡോ. സബീന സുന്ദരേശ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടന്ന 'ലഹരി വിമുക്ത ഭാരതം' ശില്പശാല വിക്ടോറിയ ആശുപത്രി മുൻ സൂപ്രണ്ടും ശ്രീനികേതൻ ഡി - അഡിക്ഷൻ സെന്റർ മെഡിക്കൽ ഓഫീസറുമായ ഡോ. സബീന സുന്ദരേശ് ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തംഗം ഡി. ഗിരികുമാർ അദ്ധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ പ്രവർത്തക ദേശീയ അവാർഡ് ജേതാവ് ഡോ. എൽ. രവീന്ദ്രൻ വിഷയാവതരണം നടത്തി. ഡി.സി.സി സെക്രട്ടറി സുഭാഷ് പുളിക്കൽ, ഡോ. മെൽവിൻ, ജോൺ എബ്രഹാം, രവികുമാർ, വി. മഹേഷ് കുമാർ, ഇഗ്നോ ചാത്തന്നൂർ സെന്റർ കോ - ഓർഡിനേറ്റർ ഡോ. വി. ശാന്തകുമാരി, ശ്രീനികേതൻ പ്രോജക്ട് ഡയറക്ടർ എസ്. സദനകുമാരി, ഫാമിലി കൗൺസലർമാരായ എം.കെ. തങ്കം, മിന്നു തുടങ്ങിയവർ സംസാരിച്ചു.