കൊല്ലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ജില്ലാ സെക്രട്ടറി ഡി. സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം വഴി ഹിന്ദു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ് മനുവാദി മത രാഷ്ട്രവാദക്കാർ ലക്ഷൃമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. സി. ഉണ്ണികൃഷ്ണൻ, കെ.പി. സജിനാഥ്, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബീനാ സജീവ് എന്നിവർ സംസാരിച്ചു.
കൊല്ലം പ്രസ് ക്ളബ് മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ആർ. അനിൽകുമാർ, എം. ശ്യാം, എഴുകോൺ സന്തോഷ്, കെ. സുകുമാരൻ, എ. റഷീദ്, എൻ.പി. ജവഹർ, ചന്ദ്രകുമാർ, സബീബുള്ള, ജി. സുന്ദരൻ, എച്ച്. റസീന, സുജാ സച്ചിൻ, ചന്ദ്രകുമാരി. എന്നിവർ നേതൃത്വം നൽകി.