ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്ത് അംഗവും ചിറക്കര ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപികയുമായ ചിറക്കര കുളത്തൂർ കോണം ഒ.എസ് മന്ദിരത്തിൽ ഓമന ടീച്ചർ (64) നിര്യാതയായി. കുളത്തൂർകോണം വാർഡിൽ നിന്നുള്ള സി.പി.ഐയുടെ പ്രതിനിധിയായിരുന്നു. മൃഗ സംരക്ഷണ വകുപ്പിലെ റിട്ട. സീനിയർ ക്ലർക്ക് ശശിധരനാണ് ഭർത്താവ്. മക്കൾ:ഷൈനി,ഷൈനു. മരുമക്കൾ: ബേർണി,വീണ. ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് പൊതുദർശനത്തിനുശേഷം വീട്ടു വളപ്പിൽ സംസ്‌കരിച്ചു.സഞ്ചയനം 22ന് രാവിലെ 7ന്.