കൊട്ടിയം: പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മയ്യനാട്, കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഉമയനല്ലൂരിൽ നിന്നാരംഭിച്ച പ്രകടനം കൊട്ടിയത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗം യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം വർക്കിംഗ് ചെയർമാൻ കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികൾ രാജ്യത്തിന്റെ അധികാരം കയ്യാളിയതോടെ ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും അപകടാവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സജി ഡി. ആനന്ദ്, മണിയംകുളം ബദറുദ്ദീൻ, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, കെ.ബി. ഷഹാൽ, ബ്രൈറ്റ് മുഹ്സീൻ, വഹാബ്, ഡി.വി. ഷിബു, ജി. വേണു, പി. ലിസ്റ്റൻ, കിടങ്ങിൽ സുധീർ, കൊട്ടിയം ഫസലുദ്ദീൻ, സി.കെ. അജയകുമാർ, പഞ്ചായത്തംഗങ്ങളായ എം. നാസർ, അനീഷാ സലീം, ലീന ലോറൻസ്, വിപിൻ വിക്രം എന്നിവർ സംസാരിച്ചു.