bicycle

കൊല്ലം: മുണ്ടയ്ക്കൽ പുളിമൂട് ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ സൈക്കിൾ മോഷണം പോയി. മുണ്ടയ്ക്കൽ ശ്രീഹരി ലക്ഷ്മിയിൽ ബിന്ദു അനിൽകുമാറിന്റെ വീട്ടിലായിരുന്നു മോഷണം.

വീട്ടിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷ്ടാവ് മതിൽ ചാടിക്കടന്ന് എത്തിയത്. സൈക്കിളിന്റെയും ഗേറ്റിന്റെയും പൂട്ട് തകർത്താണ് മോഷണം.

കഴിഞ്ഞ നാല് മാസത്തിനിടയിൽ നാലാമത്തെ സൈക്കിളാണ് മുണ്ടയ്ക്കൽ ഭാഗത്ത് നിന്ന് മോഷണം പോകുന്നത്. തൊട്ടത്തുള്ള ഗുരുമന്ദിരത്തിലെ വഞ്ചിയും കുത്തിത്തുറന്ന് മോഷ്ടിച്ചിരുന്നു. എല്ലാത്തിനും പിന്നിൽ ഒരാളാണെന്നാണ് സംശയം. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസിന് ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പൊലീസ് നിഷ്ക്രിയത്വം തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ നൈറ്റ് സക്വാഡ് രൂപീകരിക്കുമെന്ന് മുണ്ടയ്ക്കൽ ജനകീയസഭ ഭാരവാഹികളായ അജിത്തും അഭിഷേക് മുണ്ടയ്ക്കലും അറിയിച്ചു.