photo
കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിലെ റോഡുകൾ പുനരുദ്ധരിക്കുക, റോഡുകളിലെ കുഴികൾ സമയബന്ധിതമായി നികത്തുക, ഓടകൾ പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മാർച്ചും ധർണയും നടത്തി. കോൺഗ്രസ് ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് കരുനാഗപ്പള്ളി പൊതു മരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, കെ.ജി. രവി, മുനമ്പത്ത് വഹാബ്, എൻ. അജയകുമാർ, എം. അൻസാർ, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.