photo
സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ ആർ. രാമചന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് അബു സ്വാഗതം പറഞ്ഞു. ഡോ. ഉബൈസ് സൈനുലീബ്ദീൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ മുഹമ്മദ്, സി.ആർ. മഹേഷ്, നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സുരേഷ് പനക്കുളങ്ങര, അൻസാർ അബ്ദുൽ ലത്തീഫ്, ഹുസൈൻ, സിയാദ് പാറശ്ശേരി, എ. ഹനീഫ, റഹിം, സെക്രട്ടറി അഷറഫ് അബു തുടങ്ങിയവർ സംസാരിച്ചു.

ആരും വിശക്കരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി പുതിയകാവ് ടി.ബി. ആശുപത്രിക്ക് സമീപവും കൊട്ടിയം ടൗണിലും സ്ഥാപിക്കുന്ന ഹാപ്പി ഫ്രിഡ്ജ് ( ഫുഡ് ബാങ്ക്) എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു. മാരകമായ രോഗം ബാധിച്ച് വീടുകളിൽ കഴിയുന്ന 50 രോഗികൾക്ക് മാസം തോറും നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണവും നടത്തി. തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെ സൗജന്യ കാൻസർ നിർണയ ക്വാമ്പും സംഘടിപ്പിച്ചു.