photo
എറണാകുളത്ത് നടക്കുന്ന കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: എറണാകുളത്ത് നടക്കുന്ന കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ കരുനാഗപ്പള്ളി വടക്കേപടീറ്റതിൽ സദാശിവന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു.ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

കുടുംബസഹായ വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലനും തൊഴിലാളികൾക്കുള്ള ധനസഹായവിതരണം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ളയും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. ജി. ശിവപ്രസാദ്, എ. വിജയൻ, കാട്ടൂർ ബഷീർ, സുനിൽ കറുകത്തറ, എസ്.വി. ജയൻ, അനിൽ അഞ്ചൽ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ശിവപ്രസാദ് ക്യാപ്ടനായ കൊടിമര ജാഥ എറണാകുളം മറൈൻ ഡ്രൈവിൽ സമാപിച്ചു.