pattathanam
കൊല്ലം പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ മേൽക്കൂര ചെമ്പ് പാകുന്നതിന് തുടക്കം കുറിച്ച് നടന്ന ചെമ്പോല സമർപ്പണം ശിവഗിരി മഠത്തിലെ സുഗതൻ തന്ത്രി എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരന് ചെമ്പോല കൈമാറി നിർവഹിക്കുന്നു

കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ മേൽക്കൂരയിൽ ചെമ്പ് പാകുന്നതിന് തുടക്കം കുറിച്ച് നടന്ന ചെമ്പോല സമർപ്പണം ഭക്തിയുടെ നവ്യാനുഭൂതി പകർന്നു. ബാലസുബ്രഹ്മണ്യ സ്തുതികൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ശിവഗിരി മഠത്തിലെ സുഗതൻ തന്ത്രി എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരന് ചെമ്പോല കൈമാറി സമർപ്പണ ചടങ്ങ് നിർവഹിച്ചു.
ഇന്നലെ രാവിലെ 7.15നും 8.05നും മദ്ധ്യേ ക്ഷേത്രം മേൽശാന്തി സുരരാജ്, ക്ഷേത്ര നിർമ്മാണ സ്ഥപതി മൂവാറ്റുപുഴ ശിവനാചാരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിന് സാക്ഷിയാകാൻ നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. എം. മുകേഷ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, യോഗം ബോർഡംഗം ആനേപ്പിൽ രമേശ്, ഡോ. സുലേഖ, ലീലാകൃഷ്ണൻ, ഹോട്ടൽ ഡി ഓറിയന്റ് എം.ഡി ദിലീപ്കുമാർ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ വിമലകുമാരി, 450-ാം നമ്പർ ശാഖാ പ്രസിഡന്റ് ചന്ദ്രബാലൻ, ദേവസ്വം സെക്രട്ടറി കെ.ജി. സുരേഷ് ബാബു, വനിതാസംഘം സെക്രട്ടറി ഷീലാ ബാബു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു, കൺവീനർ പ്രമോദ് ബോസ്, സുന്ദരേശ പണിക്കർ, 3837-ാം നമ്പർ ശാഖ പ്രസിഡന്റ് പട്ടത്താനം ബൈജു, സെക്രട്ടറി സജീവ് മാടൻവിള, 3965-ാം നമ്പർ ശാഖ പ്രസിഡന്റ് ധനരാജൻ,കെ. സുരേന്ദ്രൻ, ഭരതൻ, സുശീല ടീച്ചർ, ശോഭന, രമ മണിപ്രസാദ്, സരസ്വതി പ്രസാദ്, സരസ്വതി ടീച്ചർ, ശോഭ ബാബു, സാബു പുത്തൻപുര, സാബു കന്നിമേൽ, സുദേവൻ, പുഷ്പാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.