കൊല്ലം : സ്വയം തൊഴിൽ കണ്ടെത്തി വ്യാപാരം ചെയ്യുന്ന യുവജനതയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.എ കലാം ആവശ്യപ്പെട്ടു.
കോർപ്പറേറ്റുകളോട് കാണിക്കുന്ന അത്മാർത്ഥതയുടെ ഒരംശമെങ്കിലും ചെറുകിട ഇടത്തരം വ്യാപാരികളോട് ഗവൺമെന്റ് കാട്ടിയാൽ രാജ്യം മുന്നിലെത്തും.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിംഗിന്റെയും, വനിതാ വിംഗിന്റെയും കൊല്ലം ജില്ലാ സമ്മിശ്ര തിരഞ്ഞെടുപ്പ് പൊതുയോഗം കരുനാഗപ്പള്ളി ടൗൺ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലാം.
യൂത്ത് വിംഗ് കൊല്ലം ജില്ലാ പ്രസിഡന്റ് ഷിഹാൻ ബഷി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാം ബഷി, ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, വനിതാ വിംഗ് കൊല്ലം ജില്ലാ പ്രസിഡന്റ് സിബി ബോണി, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ പഠിപ്പുര, ജില്ലാ ഭാരവാഹികളായ വി. ശശിധരൻ നായർ, സാജൻ, സുഗതകുമാരി, രമ, നൗഷാദ്, സുബ്രു.എൻ. സഹദേവ്, നുജും, വി.ഡി ദിനമോൻ, റൂഷ പി കുമാർ, എസ്. വിജയൻ, ഷിബു ദേവരാജൻ, വിനോദ്, ഡി.എൻ അജിത്ത്, എഫ്.എസ് മൂസ, ലിസി, നിഹാർ, കെ.ഹരികുമാർ എന്നിവർ സംസാരിച്ചു.
യൂത്ത് വിംഗ് ഭാരവാഹികൾ
ഷിഹാൻ ബഷി (ജില്ലാ പ്രസിഡന്റ്), ഷാജഹാൻ പഠിപ്പുര(ജനറൽ സെക്രട്ടറി) , സാജിത്ത് (ട്രഷറർ), നൗഷാദ് പാരിപ്പള്ളി, നിഹാർ വേലിയിൽ (വൈസ് പ്രസിഡന്റുമാർ), ഷിജു ദേവരാജൻ, ബെയ്സൽ മൂന്നാംകുറ്റി (സെക്രട്ടറിമാർ). വനിതാ വിംഗ് ജില്ലാ പ്രസിഡന്റായി റൂഷാ.പി.കുമാറിനെയും, ജനറൽ സെക്രട്ടറിയായി ഐവി നെൽസനെയും തിരഞ്ഞെടുത്തു.