ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് ബിന്ദുകൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. 2020-21 വർഷത്തേക്കുള്ള പദ്ധതി നിർദ്ദേശങ്ങൾക്ക് യോഗത്തിൽ രൂപം നൽകി. . വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ വിജയകുമാരി, ബിന്ദു സണ്ണി, കോയിവിള സൈമൺ, കെ.എ. നിയാസ്, കെ. തങ്കമണിപ്പിള്ള, എൻ. മോഹൻലാൽ, ഷീല, പി. സുധാകുമാരി, ആസൂത്രണ സമിതി വൈസ് ചെയർമാൻ പന്മന മജീദ്, ജനകീയാസൂത്രണം റിസോഴ്സ്‌പേഴ്സൺ യോഹന്നാൻ ആന്റണി, സെക്രട്ടറി എസ്. ജോയി റോഡ്സ്, അസി. പ്ലാൻ കോ ഓർഡിനേറ്റർ കെ. പ്രദീപ്കുമാർ, വനിതാ ക്ഷേമ ഓഫീസർ ആദർശ് തുടങ്ങിയവർ സംസാരിച്ചു.