പുത്തൂർ: സ്ത്രീ ശാക്തീകരണത്തിന് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെയും കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. പുഷ്പാനന്ദൻ, ആർ. രശ്മി, സ്ഥിരംസമിതി അദ്ധ്യക്ഷകരായ തുളസി ലക്ഷ്മണൻ, കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. അനിൽകുമാർ, വസന്തകുമാരി, പഞ്ചായത്ത് അംഗങ്ങളായ അനീഷ് പാങ്ങോട്, എലിസബത്ത് ജോയി, ജീവൻകുമാർ, ഗീതാകുമാരി അന്തർജനം,എസ്.ആർ. ഗോപകുമാർ, രാജി കുഞ്ഞുമോൻ, ജെ.കെ. വിനോദിനി, ഉഷാകുമാരി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പാങ്ങോട് സുരേഷ്, ജെ.കെ. വിനോദ് കുമാർ, രഘു കുന്നുവിള തുടങ്ങിയവർ സംസാരിച്ചു.