കൊല്ലം : 'നാക്കിന്റെ സഹായത്തോടെ കൊല്ലം ശ്രീനാരായണ വനിതാ കോളേജ് ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ നടത്തി. കേരളാ യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം മോഹൻശങ്കർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. ഷീല മുഖ്യപ്രഭാഷണം നടത്തി. ഡോ. ആർ.എസ്. ജയ, ഡോ. ആശാ ഭാനു, ഡോ. വി. നിഷ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. നിഷ ജെ. തറയിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ സ്വാഗതവും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. എസ്. ശേഖരൻ നന്ദിയും പറഞ്ഞു.
തുടർന്ന് സെമിനാറിലെ പ്രബന്ധങ്ങളുടെ സംഗ്രഹ പുസ്തക പ്രകാശനം കേരള യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം മോഹൻശങ്കറിന് നൽകി നിർവഹിച്ചു. ഇന്നലെ നടന്ന ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ഡോ. എം. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. എസ്. സെൽസ , സീനാ ഗോപിനാഥ്, ഡോ. നിഷ ജെ. തറയിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. ആർ. ശെൽവം, ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ, ലളിതാംബിക. ആർ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.