bindu-krishna
ഐ.എൻ.ടി.യു.സി. തൊഴിലുറപ്പു തൊഴിലാളികളുടെ കളക്‌ടറേറ്റ് മാർച്ചും ധർണയും ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സാധാരണക്കാരുടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിന് വേണ്ടി യു.പി.എ.സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊടിയ ദാരിദ്ര്യത്തിലാക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്ന് ഡി.സി. സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. 5 മാസമായി ചെയ്ത ജോലിക്ക് കൂലി നൽകാതെയും തൊഴിൽ നൽകാതെയും തൊഴിലുറപ്പു പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തെ ശക്തമായ തൊഴിലാളി മുന്നേറ്റത്താൽ ചെറുത്തു തോല്പിക്കും. കേന്ദ്രസർക്കാർ കുടിശ്ശിക വരുത്തുമ്പോൾ മുൻകാലങ്ങളിൽ യു.ഡി.എഫ്. സർക്കാർ സംസ്ഥാന ഫണ്ടിൽ നിന്ന് ആശ്വാസധനം നൽകുകയാണ് ചെയ്തിരുന്നത്. ഇവിടെ തൊഴിലാളികളെ പട്ടിണിയിലാക്കി മുഖ്യമന്ത്രി പിണറായി കുടുംബസമേതം ലോകം ചുറ്റുകയാണ്.
വേതനകുടിശ്ശിക കൊടുത്തുതീർക്കുക, 200 ദിവസം തൊഴിൽ നൽകുക, ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.റ്റി.യു.സി. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ കളക്‌ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
എൻ. അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ്ഖാൻ, വി.ജെ. ജോസഫ്, എ.കെ. ഹഫീസ്, ജോസ് വിമൽരാജ്, ചിറ്റുമൂലനാസർ, ഡി. ചന്ദ്രബോസ്, മൈലക്കാട് സുനിൽ, ബി.എസ്. വിനോദ്, സുഗതകുമാരി, വൈ. ഷാജഹാൻ, വി. ഫിലിപ്പ്, നാലുതുണ്ടിൽ റഹീം, പനയം സജീവ്, ബി. ശങ്കരനാരായണപിള്ള, ബി. ജയപ്രകാശ്, ബിന്ദു വിജയകുമാർ, ജയശ്രീ രമണൻ, വടക്കേവിള ശശി, ശ്രീനിവാസൻ, കുളത്തൂപ്പുഴ സലീം, നടുക്കുന്നിൽ നൗഷാദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കാഞ്ഞിരവിള അജയകുമാർ, ശോഭാ സുധീഷ്, ഗിരിജ എസ്. പിള്ള, എസ്. നാസറുദ്ദീൻ, പൊന്മന പ്രശാന്ത്, ശിവൻകുട്ടി പിള്ള എന്നിവർ പ്രസംഗിച്ചു.