പത്തനാപുരം: അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പ് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി. മൃദുലനായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. ശ്രീരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് നാഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തേജസ് എസ്. നമ്പൂതിരി, ആർ. ധനേഷ്, ഡോ.ശാന്തി ജി.നായർ എന്നിവർ സംസാരിച്ചു.