കൊട്ടാരക്കര: ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന് എഴുകോണിൽ ഭക്തിനിർഭരമായ തുടക്കമായി. ഇന്നലെ വൈകിട്ട് യജ്ഞാചാര്യൻ സ്വാമി സച്ചിതാനന്ദയെ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ പൂർണ്ണകുംഭം നൽകി സ്വീകരിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് എഴുകോൺ ശ്രീനാരായണ നഗറിലൊരുക്കിയ നിലവിളക്കിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. യജ്ഞാചാര്യന്റെ അനുഗ്രഹ പ്രഭാഷണത്തിനുശേഷം ശാന്തിഹവന മഹായജ്ഞം തുടങ്ങി. യജ്ഞശാലയിലെ ഹോമകുണ്ഡങ്ങളിൽ മന്ത്രോച്ചാരണത്തോടെ നെയ്യും എണ്ണയും സോമരസവും കർപ്പൂരവും ഹോമിച്ചു. പീതാംബര ദീക്ഷ ഏറ്റുവാങ്ങി പത്ത് ദിനങ്ങളിലെ പഞ്ചശുദ്ധി പഞ്ചകർമ്മ വ്രതം നോറ്റവരാണ് പീതവസ്ത്രധാരികളായെത്തി നേരിട്ട് ഹോമം നടത്തിയത്. സ്വാമി സച്ചിതാനന്ദ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ വിശ്വാസിസമൂഹവും എത്തിയിരുന്നു. തുടർന്ന് ഗുരുദേവ ദിവ്യജ്യോതി പ്രയാണവുമുണ്ടായിരുന്നു.
ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി.മധുസൂദനൻ, യോഗം ബോർഡ് മെമ്പർമാരായ പി.സജീവ് ബാബു, എൻ.രവീന്ദ്രൻ, പി.അരുൾ, യൂണിയൻ കൗൺസിൽ അംഗങ്ങളായ വി.അനിൽകുമാർ, വി.സുധാകരൻ, എൻ.അശോകൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.മന്മദൻ, ജി.എം.അജയകുമാർ, ദേവസ്വം സെക്രട്ടറിമാരും ആഡിറ്റേഴ്സുമായ ചിരട്ടക്കോണം സുരേഷ്, കുടവട്ടൂർ രാധാകൃഷ്ണൻ, സി.ശശിധരൻ, പി.സുന്ദരേശൻ, കെ.സുഗുണൻ, എസ്.പവനൻ, ശാഖാ ഭാരവാഹികളായ എഴുകോൺ രാജ്മോഹൻ, ടി.സജീവ്, കെ.ജി.പ്രസന്ന തമ്പി, പി.പുരുഷോത്തമൻ, എൻ.ദിവാകരൻ, എൻ.സജീവ്, ആർ.വരദരാജൻ, പി.ബാഹുലേയൻ, എസ്.മധു, കെ.ആർ.ഉല്ലാസ്, എൻ.ഗോപാലകൃഷ്ണൻ, കെ.രാഘവൻ, വിനോദ്, പ്രഹ്ളാദൻ, ഷൺമുഖൻ, സുരേന്ദ്രൻ, പുഷ്പാംഗദൻ, ശിവരാജൻ, ആർ.വാമദേവൻ, തുളസീധരൻ, ഉദയൻ കാരുവേലിൽ, കെ.എസ്.ദേവ് എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലി കുമാരമംഗലം, കാരുവേലി (829), കാരുവേലി ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട് ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് യജ്ഞം നടക്കുന്നത്.
യജ്ഞശാലയിൽ ഇന്ന്
രാവിലെ 9ന് ദിവ്യജ്യോതിസ് ദർശനം, 10ന് ദിവ്യപ്രബോധനം, ഉച്ചയ്ക്ക് 12ന് അസംഗ ചൈതന്യയുടെ ധ്യാനസന്ദേശം, 1ന് ഗുരുപൂജ, പ്രസാദംഊട്ട്, 2ന് ദിവ്യപ്രബോധനം, വൈകിട്ട് 5ന് സമൂഹ പ്രാർത്ഥന, ജപം, ധ്യാനം, മംഗളാരതി