mulla
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം മുല്ലക്കര രത്നാകരൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് കേരള ഗസ​റ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനും സമ്മേളനം തിരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ബി.എസ് ഹരീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വിനോദ് മോഹൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ഡോ.കെ.ജി.പ്രദീപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ ,എ.കെ.എസ്.​റ്റി.യു ജില്ലാ സെക്രട്ടറി കെ.എസ്.ഷിജുകുമാർ, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബാലചന്ദ്രൻ ,സി. പ്രീത, ഷാജി റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ബി.എസ് ഹരീഷ് (പ്രസിഡന്റ്), സി.പ്രീത, പി.ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), ഡോ. കെ.ജി.പ്രദീപ് (സെക്രട്ടറി), ജെ.പ്രസന്നകുമാരി, റോഷൻ ജോർജ് (ജോയിന്റ് സെക്രട്ടറിമാർ) കെ.ആർ.സജികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.