akash
അറസ്റ്റിലായ ആകാശ് രാജ്

അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ചു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ

കരിമ്പിൻകോണം അഭയംസായിൽ ആകാശ് രാജിനെയാണ് (23) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി തിരികെ വീട്ടിലെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയെ പരിചയം ഉണ്ടായിരുന്ന ആകാശ് രാജ് വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഫെയ്സ്ബുക്കിലുടെ സൗഹൃദത്തിലായ മൂന്ന് പേർ കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇവർക്കായി അന്വേഷണം നടക്കുന്നതായി അഞ്ചൽ സി.ഐ. സി.എൽ. സുധീർ പറഞ്ഞു. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.