jo
പൗരത്വേ ഭേദഗതി ബിൽ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ജോയിന്റ് കൗൺസിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻചൂലീക്കാട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊല്ലം കളക്‌ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻചൂലിക്കാട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. എസ്.സുഗൈതാ കുമാരി, സി.മനോജ് കുമാർ, എ.ഗ്രേഷ്യസ്,എസ്. ജുനിത, കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ദിലിപ് കുമാർ, സബ് ജിത്ത്, ദേവരാജൻ ,ജോൺസൻ, ശ്രീകുമാർ ,സൗമ്യ തുടങ്ങിയവർ നേത്യത്വം കൊടുത്തു.

കൊട്ടാരക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, കരുനാഗപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജീവ് കുമാർ, കുന്നത്തുരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.അരവിന്ദൻ പിള്ള, പുനലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.അശ്വനി കുമാർ, പത്തനാപുരത്ത് ജില്ലാ കമ്മിറ്റി അംഗം കെ.ബി.അനു എന്നിവർ യോഗം ഉദ്ഘാടനം ചെയ്യ്തു.