congress
പൗരത്വ ഭേദഗതി ബില്ലിനെതിതിരെ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധകൂട്ടം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങൾ ഒരുങ്ങിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. പൗരത്വ അവകാശ ഭേദഗതി ബില്ലിനെതിരെ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.

ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിൽ കെ.എസ്. പുരം സുധീർ, ബി.എസ്. വിനോദ്, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, കുറങ്ങപ്പള്ളി അശോകൻ, കെ.എം. നൗഷാദ്, സജിൻ ബാബു, കണ്ടത്തിൽ ഷുക്കൂർ, കെ.ബി. ഹരിലാൽ, എൻ. രാജു, ബി. സെവന്തി കുമാരി, ബിനി അനിൽ, കയ്യാലത്തറ ഹരിദാസ് തുടങ്ങിയവർ നേത്യത്വം നല്കി.