കൊല്ലം: ജനാധിപത്യവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രാജ്യത്ത് അടിയന്തരാവസ്ഥ പുനഃസൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്പോസ്റ്റോഫീസിനു മുന്നിലേക്ക് പ്രകടനവും തുടർന്ന് യോഗവും നടത്തി. യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി. അനിൽകുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബി. സതീഷ് ചന്ദ്രൻ, കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. ബിന്ദു, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ജയകുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം സാജിത, എഫ്.എസ്.ഇ.ടി.ഒ. കൊല്ലം താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.