കൊല്ലം: ഇന്ത്യയിലെ സമാധാനവും ഭദ്റതയും തകർക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് അഖിലേന്ത്യ ഐക്യമഹിളാസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിരാലംബരായ അഭയാർത്ഥികൾക്ക് പൗരത്വം കൊടുക്കുന്നത് വളരെ അത്യാവശ്യമാണ്. എന്നാൽ ഇസ്ളാം മതവിശ്വാസികൾ ഒഴിച്ചുള്ളവർക്ക് പൗരത്വം കൊടുക്കുമെന്ന തീരുമാനത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി സമരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ സമ്മേളനം തീരുമാനിച്ചു.
എ. ലതിക കുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ദേശീയ സമിതി അംഗം കെ.സിസിലി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശോഭ, ഇ.ലീലാമ്മ, കെ.രാജി, ബീനാകൃഷ്ണൻ, മുംതാസ്, സജിത ഷാജഹാൻ, റഹുമാ, ശ്രീദേവി, കവിത, സുനിത, ജയലക്ഷ്മി, അനുരാധ സരസ്സൻ, ഷെമീന ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.
ലൈലാ സലാഹുദ്ദീനെ പ്രസിഡന്റായും എ.ലതിക കുമാരിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.