പത്തനാപുരം: സംഗീതം പോലെ ജീവിതങ്ങളെ ചിട്ടപ്പെടുത്തുമ്പോൾ കുടുംബം എന്ന അനുഭവത്തിൽ മനോഹരമായ ഗാനമായി നമുക്ക് വർത്തിക്കാൻ സാധിക്കുമെന്ന് മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത പറഞ്ഞു. ഗാന്ധിഭവനിൽ ക്രിസ്മസ് അഞ്ചാം ദിനാഘോഷവും 1812-ാം ഗുരുവന്ദന സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.സി.കെ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. റവ. ഗീവർഗീസ് തോമസ്, ഡോ. കെ.വി. തോമസ്കുട്ടി, അഞ്ചൽ ജഗദീശൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ചലച്ചിത്ര നടൻ ടി.പി. മാധവൻ എന്നിവർ പ്രസംഗിച്ചു.