കൊല്ലം : പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ സമരം നടത്തിയ സി. പി. ഐ ദേശിയ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള ഇടതു നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എ. ഐ. വൈ. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ട്രെയിൻ തടഞ്ഞു. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു . ജനതയെ ഭിന്നിപ്പിക്കുന്ന പൗരത്വ ബില്ലിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമുയരുമ്പോൾ ആ സമരങ്ങളെ അടിച്ചൊതുക്കാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നത്. എ ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അജ്മീൻ എം കരുവ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ നോബൽ ബാബു, ടി. എസ് നിധിഷ് , എ. ഐ എസ്. എഫ് ജില്ലാ സെക്രട്ടറി എ. അഥിൻ ജില്ലാ പ്രസിഡന്റ് അനന്ദു എസ് പോച്ചയിൽ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ വി. വിനേഷ്, എ. നൗഷാദ് ,ആർ. ശരവണൻ, അഖില എന്നിവർ സംസാരിച്ചു