പന്മന : പറയന്റയ്യത്ത് പരേതനായ ഇബ്രാഹീം കുട്ടിയുടെ ഭാര്യയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും പന്മന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ഇ.യൂസുഫ് കുഞ്ഞിന്റെ മാതാവുമായ ഷരീഫാ ബീവി (85) നിര്യാതയായി. കബറടക്കം പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദിൽ നടന്നു.
മറ്റു മക്കൾ : സൗദാബീവി, സൈനബാകുഞ്ഞ്, നബീസത്ത് കുഞ്ഞ്, മൈമൂനത്ത് കുഞ്ഞ്, മുഹമ്മദ് ഇക്ബാൽ (പന്മന കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി, കോൺട്രാക്ടർ), മരുമക്കൾ : പരേതനായ ഷാഹുൽ ഹമീദ് (എക്സ് സർവീസ്), ഫാത്തിമത്തു സുമയ്യ (തഹസിൽദാർ, തൃശൂർ), അബ്ദുൽ മജീദ് കുഞ്ഞ് (കോൺട്രാക്ടർ), അബ്ദുൽ നാസർ (റിട്ടയേർഡ്, കെ.എസ്.ആർ.ടി.സി), പരേതനായ അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), റഹുമത്തുന്നിസ (പന്മന ഗ്രാമപഞ്ചായത്തംഗം).