പട്ടാഴി: താമരക്കുടി എസ്.വി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകൻ പന്ത്രണ്ടുമുറി അമ്പാടിയിൽ (തോട്ടത്തിൽ) കെ. ദിവാകരൻനായർ (87) നിര്യാതനായി. എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രതിനിധി, പട്ടാഴി ദേവീക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡി. പ്രകാശ് (റിട്ട. സബ് എൻജിനിയർ, കെ.എസ്.ഇ.ബി), ഡി. പ്രദീപ് (റിട്ട. കെ.എസ്.ആർ.ടി.സി), എസ്. ലളിത (റിട്ട. അദ്ധ്യാപിക, ശിവറാം എൻ.എസ്.എസ്.എച്ച്.എസ്, കരിക്കോട്), ഡി. അജി (റിട്ട. കെ.എസ്.ആർ.ടി.സി), ഡി. ദിലീപ് (എക്സൈസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ശാന്തകുമാരി അമ്മ (റിട്ട. അദ്ധ്യാപിക, എസ്.വി.എം.എൽ.പി.എസ്, അരീക്കൽ ഭാഗം), ഷീല, പരേതനായ വേണുഗോപാൽ (ക്ലർക്ക്, പി.ഡബ്ല്യു.ഡി), ശ്രീജ, നിഷ.