കരുനാഗപ്പള്ളി: ആദിനാട് മുസ്ലിം എൽ.പി.എസ് സ്കൂൾ റിട്ട. അദ്ധ്യാപകൻ ആദിനാട് തെക്ക് കാത്തുംങ്ങൽ പരേതനായ അബ്ദുൽ റഹുമാൻകുഞ്ഞിന്റെ മകൻ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജമാഅത്ത് സെക്രട്ടറിയാണ്. കബറടക്കം ഇന്ന് രാവിലെ 9ന് പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റംലാബീവി. മക്കൾ: ഡോ. അംജദ് ലത്തീഫ് (ഡി.ഡി.ആർ.സി, കൊല്ലം), ആഷ്ന ലത്തീഫ്. മരുമക്കൾ: ഡോ. നിഷ (സ്റ്റാർ ഹോസ്പ്പിറ്റൽ, ഓച്ചിറ), സിദ്ദീഖ് (ദുബായ്).