fire

കൊല്ലം: താലൂക്ക് ഓഫീസിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 11.45നാണ് സംഭവം. ജീവനക്കാർ കനത്ത പുക ഉയരുന്നത് കണ്ടു നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.

തീപിടിച്ചത്തിന് സമീപത്തായാണ് വൈദ്യുതി ട്രാൻസ്ഫോർമാറും താലൂക്ക് ഓഫിസിന്റെ രജിസ്റ്റർ മുറിയും സ്ഥിതി ചെയ്യുന്നത്. ഉടൻ തന്നെ കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി തീകെടുത്തി. ഓഫിസിന് പുറകിൽ കുന്നുകൂടി കിടന്ന പ്ലാസ്റ്റിക് ഉപയോഗശൂന്യമായ ടയറുകൾ എന്നിവയ്ക്കാണ് തിപിടിച്ചത്.

കടപ്പാക്കട സ്റ്റേഷൻ ഓഫിസർ ബി. ബൈജു, ചാമക്കടെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചത്.