c
കൂട്ടിക്കട ഗവ. ന്യൂ എൽ.പി സ്കൂളിൽ 'ക്രിസ്മസ് ആലോഷത്തോടനുബന്ധിച്ച് നടന്ന മത സൗഹാർദ്ദ റാലിയിൽ അണിനിരന്ന സാന്റാക്ലോസ്മാരുടെ വേഷം ധരിച്ച വിദ്യാർത്ഥികൾ

ഇരവിപുരം : കൂട്ടിക്കട ഗവ. ന്യൂ എൽ.പി സ്കൂളിൽ 'ക്രിസ്മസ് ആലോഷത്തോടനുബന്ധിച്ച് മത സൗഹാർദ്ദ റാലി നടത്തി. സ്കൂളിൽ നിന്ന് നൂറുകണക്കിന് സാന്റാക്ലോസ്മാരുടെ വേഷം ധരിച്ച വിദ്യാർത്ഥികളും രക്ഷാകർത്താക്കളും റാലിയിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. ഡോ. മിൽട്ടൺ ജോർജ്,​ കൂട്ടിക്കട പള്ളി ഇമാം അമീർ ഖാൻ, കലാമണ്ഡലം രാജീവ് നമ്പൂതിരി എന്നിവർ റാലിയിൽ പങ്കെടുത്തു. കൂട്ടിക്കട ജംഗ്ഷനിലെ വ്യാപാരികൾ മധുരം നൽകി റാലിയെ സ്വീകരിച്ചു. സ്കൂളിൽ നടന്ന മത സൗഹാർദ്ദ സമ്മേളനത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അജി മഠവിളാകം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്,​ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ,​ ജെ. സതീഷ് കുമാർ,​ സിനു,​ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജി മാമ്പറ,​ ബി സിജ,​ ബാലകൃഷ്ണൻ നമ്പൂതിരി,​ കൂട്ടിക്കട വിനോദ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. സിന്ധു സ്വാഗതം പറഞ്ഞു.