ശാസ്താംകോട്ട:പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോളേജ് റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ്ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞതോടെ സമരക്കാർ റോഡ് ഉപരോധിച്ചു.പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനുള്ള ശ്രമം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്ന പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യുന്നത് വരെ കോൺഗ്രസ് പ്രവർത്തകർ പോരാട്ടം തുടരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി അംഗം സി. ആർ. മഹേഷ് പറഞ്ഞു. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം.വി. ശശികുമാരൻ നായർ, കെ. സുകുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ കാരുവള്ളിൽ ശശി, പി. രാജേന്ദ്രപ്രസാദ്. രവി മൈനാഗപ്പള്ളി, പി.കെ. രവി, കല്ലട ഗിരീഷ്, പി. നൂറുദ്ദീൻ കുട്ടി, തൃദീപ് കുമാർ, നേതാക്കളായ വൈ.എ. സമദ്, ഷീജ രാധാകൃഷ്ണൻ, കല്ലട വിജയൻ, ഗോകുലം അനിൽ, ദിനേശ് ബാബു, വൈ. നജീം, സുഹൈൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു.