minis
തെന്മല പഞ്ചായത്തിലെ ഉപ്പുകുഴി- കമ്പിലൈൻ കുടിവെളള പദ്ധതി മന്ത്രി കെ.രാജു നാടിന് സമർപ്പിക്കുന്നു.പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, പഞ്ചായത്ത് അംഗം എസ്.സുനിൽകുമാർ തുടങ്ങിയവർ സമീപം

പുനലൂർ: തകർന്ന് കിടക്കുന്ന വലതുകര കനാൽ റോഡിന്റെ ശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതിന് മുൻഗണന നൽകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. തെന്മല പഞ്ചായത്തിലെ ഉപ്പുകുഴി - കമ്പിലൈൻ കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുടിവെളള ക്ഷാമം നേരിട്ടിരുന്ന ഇവിടെ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 9 ലക്ഷം രൂപ ചെലവഴിച്ചായിരുന്ന ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കോമളകുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്. സുനിൽകുമാർ, എ. ജോസഫ്, മുംതാസ് ഷാജഹാൻ, ജെയിംസ് മാത്യു, പുനലൂർ ഡി.എഫ്.ഒ ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.