ഓച്ചിറ: പൗരത്വം നിർണ്ണയിക്കുന്നതിന് മതം മാനദണ്ഡമാക്കുന്നത് ഉപേക്ഷിക്കും വരെ കോൺഗ്രസ് സമരപാതയിലുണ്ടാകുമെന്നും
ഭാരതത്തെ കാർന്നുതിന് നുന്ന ഫാസിസത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും എ.ഐ.സി.സി അംഗം സി.ആർ. മഹേഷ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഓച്ചിറയിൽ സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, കെ.എസ്. പുരം. സുധീർ, ബി.എസ്. വിനോദ്, സി.ഒ. കണ്ണൻ, വരുൺ ആലപ്പാട്, എൻ. കൃഷ്ണകുമാർ, ജി. മഞ്ചുകുട്ടൻ, റഫീക്ക്, അയ്യാണിക്കൽ മജീദ്, അൻസാർ മലബാർ, ബി. സെവന്തികുമാരി, പാവുമ്പ അനിൽകുമാർ, പാവുമ്പ സുനിൽ, ഷഹനാസ്, അനൂപ് കരുനാഗപ്പള്ളി, ഷാനവാസ് ക്ലാപ്പന, ഇർഷാദ് ബഷീർ, താഹിർ മുഹമ്മദ്, നിയാസ് രാജ് എന്നിവർ പ്രസംഗിച്ചു. ഓച്ചിറ മണ്ഡലം പ്രസിഡന്റ് ജയ് ഹരി സ്വാഗതവും കെ.വി.വിഷ്ണു ദേവ് നന്ദിയും പറഞ്ഞു