കരുനാഗപ്പള്ളി : സുശീല ഗോപാലൻ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സെമിനാർ സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നാ ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ബി. പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, റംലാ റഹിം, ഗിരിജാ അപ്പുക്കുട്ടൻ, ഉഷാകുമാരി, വസന്ത രമേശ് എന്നിവർ സംസാരിച്ചു. രാവിലെ വില്ലേജ്, യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.