കൊല്ലം : ശക്തികുളങ്ങര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷം നടത്തി. ലോക്കൽ മാനേജർ ഫാ. ലെജു ഐസക് ക്രിസ്മസ് സന്ദേശം നൽകി. ശക്തികുളങ്ങര ഇടവക സഹവികാരി ഫാ. ഫ്രാൻസിസ് ജോഫി ക്രിസ്മസ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് ക്രിസ്മസ് കരോൾ നടത്തി. വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക മേരിക്കുട്ടി, പി.ടി.എ പ്രസിഡന്റ് ജോൺബ്രിട്ടോ, സീനിയർ അസിസ്റ്റന്റ് ഡേവിഡ് ജോൺ, സ്റ്റാഫ് സെക്രട്ടറി മേഴ്സി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.