കൊല്ലം : പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ നിന്നുള്ള ജില്ലാ ഉപജില്ലാ കലോത്സവ ശാസ്‌ത്രോത്സവ' പ്രതിഭകളെ സ്കൂളിൽ വെച്ച് അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഡോക്യുമെന്ററി സംവിധായകനും നടനുമായ ബിജു നെട്ടറയും പുരസ്‌കാര വിതരണം കൊല്ലം ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സി. അജോയിയും നിർവഹിച്ചു.
തുടർന്ന് ഭാരതരാജ്ഞി ഇടവക സഹ. വികാരി ഫാ. ബിബിൻ ജോസഫിന്റെ ക്രിസ്മസ് സന്ദേശത്തോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. വാർഡ് കൗൺസിലർ പ്രേം ഉഷാർ, ചാരുത അനീഷ് ദേവർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർ ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി നന്ദിയും പറഞ്ഞു.