കൊല്ലം: മുളങ്കാടകം എം.പി. ബംഗ്ലാവിൽ എം. പുരുഷോത്തമൻ ആചാരി (86, റിട്ട. സൂപ്രണ്ട്, കൊല്ലം മുനിസിപ്പാലിറ്റി) നിര്യാതനായി. അഖില കേരള വിശ്വകർമ മഹാ സഭ കൊല്ലം യൂണിയൻ മുൻ സെക്രട്ടറിയും മുളങ്കാടകം ദേവീക്ഷേത്ര മുൻ ഭരണസമിതി അംഗവുമാണ്. ഭാര്യ: കമലമ്മ . മക്കൾ: ഹരിഹരൻ (ദേവി ഫാർമ), ഹരീഷ്, അംബിക. മരുമക്കൾ: എസ്. തുളസി, എസ്. ഷീജ, വി.ആർ. ശ്രീജി (റെയിൽവേ). സഞ്ചയനം 24ന്.