navas
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ ആരംഭിച്ച എൻ.എസ്.എസ് ക്യാമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. 20 മുതൽ 26 വരെ നടക്കുന്ന ക്യാമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് കായൽ തീരത്താണ് ഉദ്ഘാടനം നടന്നത്.

അക്കാദമിക്ക് കൗൺസിൽ അംഗം ഡോ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇന്ന് ക്യാമ്പിന്റെ ഭാഗമായി കോളേജിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടക്കും. 23ന് അടിസ്ഥാന തത്വങ്ങളും ഫസ്റ്റ് എയ്ഡും എന്ന വിഷയത്തിൽ ഫയർ ആൻഡ് റസ്ക്യു ഡെമൊൺസ്ട്രേഷൻ ക്ലാസ് നടക്കും. വിവിധ നേതൃത്വ പരിശീലന ക്ലാസുകളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. അനില, ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദീലീപ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്. നസീർ, യൂണിയൻ ചെയർമാൻ അമൽ സൂര്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ.വി. ആത്മൻ, ഡോ.ജി.ആർ. രമ്യ, വാളണ്ടിയർ സെക്രട്ടറിമാരായ പ്രജ വിജയൻ, ഗോകുൽ എസ്.പിള്ള എന്നിവർ സംസാരിച്ചു.