navas
അപകടത്തിൽപ്പെട്ട വാഹനങ്ങൾ

ശാസ്താംകോട്ട: ശാസ്താംകോട്ട പത്മാവതി ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി വാഹനങ്ങൾ തകർന്നു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ചവറ ഭാഗത്ത് നിന്ന് വന്ന കാർ രണ്ട് ബൈക്കുകളിലും ഡ്രൈവിംഗ് സ്കൂളിലെ പരിശീലന വാഹനത്തിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് സംശയം.