photo
ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു

കരുനാഗപ്പള്ളി: പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരെ വെടിവച്ചതുൾപ്പടെയുള്ള പൊലീസ് നടപടികളിലും മാദ്ധ്യമ പ്രവർത്തകർക്കെതിരെയുണ്ടായ അതിക്രമത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ക്ലബിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ആർ. രഞ്ജിത്ത്, സെക്രട്ടറി ടി.ആർ. ശ്രീനാഥ്, സദ്ദാം, ബി.കെ. ഹാഷിം, ജ്യോതിശ്രീ, എം.ആർ. ദീപക്, വിനോദ്, ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.