c
കർണാടകയിൽ മാദ്ധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിന്നക്കടയിൽ റോഡ് ഉപരോധിച്ച ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കൊല്ലം: മംഗലാപുരത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച രണ്ടു പേർ പൊലീസിന്റെ വെടിയേറ്റ് മരിച്ചതിലും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്​റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ജില്ലാ കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മതേതരത്വം സംരക്ഷിക്കാനും മത ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനും കോൺഗ്രസ് പ്രസ്ഥാനം ഉണ്ടായിരിക്കുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. ഉപരോധ സമരത്തിന് ജില്ലാ കോൺഗ്രസ് കമ്മി​റ്റി ഭാരവാഹികളായ സൂരജ് രവി, എസ്. വിപിനചന്ദ്രൻ, പി. ജർമ്മിയാസ്, എൻ. ഉണ്ണികൃഷ്ണൻ, എം. എം സഞ്ജീവ് കുമാർ, കൃഷ്ണവേണി ശർമ്മ, സന്തോഷ് തുപ്പാശ്ശേരി, സേതുനാഥപിള്ള, ആർ. രമണൻ, കുഴിയം ശ്രീകുമാർ, ചവറ ഗോപകുമാർ, കോൺഗ്രസ് നേതാക്കളായ നവാസ് റഷാദി, ഡി. ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, വി. എസ് ജോൺസൺ, എം. എ റഷീദ്, കമറുദ്ദീൻ, ശിവരാജൻ, മരിയാൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിന്നക്കട റസ്​റ്റ് ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയാണ് റോഡ് ഉപരോധിച്ചത്.