ഓച്ചിറ: ആയിരംതെങ്ങ് മഞ്ഞാടിച്ചിറയിൽ മാത്യു ജോർജ് (കുട്ടൻ, 44) മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞുവീണു മരിച്ചു. അഴീക്കൽ സ്വദേശിയുടെ 'പാട്ടത്തിൽ ദേവി' എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ 4ന് അമൃതപുരിക്ക് പടിഞ്ഞാറ് കടലിൽ വലയിടുമ്പോൾ വള്ളത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഡേവിഡ് ജോർജ്- സ്റ്റെല്ല ദമ്പതികളുടെ മകനാണ്.