gas-
ഉമയനല്ലൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിൽ

കൊട്ടിയം: ഉമയനല്ലൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. പാചകത്തിനിടെ അടുപ്പിൽ നിന്നും തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. അപകടസമയത്ത് രണ്ട് തൊഴിലാളികൾ മാത്രമാണ് ക്യാമ്പിലുണ്ടായിരുന്നത്. തീ ആളിപ്പടർന്നതോടെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തീ പടർന്നതോടെ ക്യാമ്പിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. സംഭവമറിഞ്ഞ് ഗ്യാസ് ഏജൻസി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.